25.2 C
Kollam
Friday, December 13, 2024
HomeNewsCrimeഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo

ഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo

ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വേര്‍തിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അത്യപൂര്‍വ്വമായ പരീക്ഷണം. മൂന്ന് പാമ്പുകളെ ഉപയോഗിച്ച് കൊല്ലം മുന്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം അന്വേഷണ സംഘം വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments