28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ

പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ

റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്‌റ്റുചെയ്‌തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ വീട്ടിൽ രാജേന്ദ്രൻ (52) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകിട്ട്‌ അഞ്ചരയോടെ ചിറക്കര മൂലക്കടയ്‌ക്ക് സമീപമായിരുന്നു സംഭവം. ട്യൂഷനു പോയ മക്കളുമായി വീട്ടിലേക്ക് വിരികയായിരുന്ന മുപ്പതുകാരിയെ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ ഇവർ കയറിപ്പിടിച്ച്‌ സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു. യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് സിസിടിവി ക്യാമറ പരിശോധനയിലൂടെയും നവമാധ്യമങ്ങളുടെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments