അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്മാറി.അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29ന് പറന്നുയര്‍ന്നതോടെ അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമായി.
ഇതോടെ അഫ്ഗാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനമാണ് അമേരിക്കന്‍ സൈന്യം അവസാനിപ്പിച്ചത്.അഫ്ഗാനില്‍നിന്നും അമേരിക്ക പിന്മാറിയതോടെ താലിബാന്‍ ഭീകരര്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഭീകരര്‍ ആകാശത്തേക്ക് നിറയൊഴിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.