28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeസ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

പുല്ലഴി വലയത്ത് പ്രദീപാണ് സ്വന്തം കുടുംബവീട്ടിൽ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം തോന്നിയ പോലീസ് പ്രദീപിനെ ചോദ്യം ചെയ്തു.
ചുമട്ടു തൊഴിലാളിയായ ഇയാള്‍ മനക്കൊടിയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ജോലിക്കായി ദിവസവും പുല്ലഴിയിലേക്ക് വരാറുണ്ടെന്നും രാവിലെയും വൈകിട്ടും വസ്ത്രങ്ങള്‍ മാറുന്നതിനും മറ്റുമായി കുടുംബവീട്ടില്‍ എത്താറുണ്ടെന്നും പോലീസിനോട് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളാണ് മോഷ്ടിച്ചതെന്ന് മനസ്സിലായത്. മോഷണം നടത്തിയത് അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ്.

- Advertisment -

Most Popular

- Advertisement -

Recent Comments