പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പന്തളം സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ ബാബു വിലാസത്തിൽ പാർവതി (31) ഭർത്താവ് സുനിൽ ലാൽ (44) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഏപ്രിൽ മാസത്തിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരവധി കാരണങ്ങൾ പറഞ്ഞ് പതിനൊന്ന് ലക്ഷത്തിലധികം രൂപ ബാങ്ക് വഴിയും ഗൂഗിൾപേ വഴിയും ഇവർ തട്ടിയെടുത്തു. ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണെന്നത് മറച്ച് വച്ച് വിവാഹ സമ്മതം നൽകിയായാണ് തട്ടിപ്പ് നടത്തിയത്. പ്രതികൾ റിമാൻഡിലാണ്.