അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയിലാണ്. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തി. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണo . ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും സംഭവം നടന്ന ദിവസവും ഇത്തരത്തില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാകുകയും ശേഷം ഷിനു ഉറങ്ങുകയും ചെയ്തു . പിന്നീടാണ് ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണന്‍ ആസിഡ് ഒഴിച്ചത്.
