25.8 C
Kollam
Tuesday, December 10, 2024
HomeMost Viewedഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി ; കേരളത്തില്‍ ഹര്‍ത്താലാകും

ഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി ; കേരളത്തില്‍ ഹര്‍ത്താലാകും

കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഈമാസം 27ന് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിന് ഇടത് മുന്നണിയുടെ പിന്തുണ. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി നേതൃയോഗമാണ് ബന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ കേരളത്തിൽ ബന്ദ് ഹര്‍ത്താലാകുമെന്ന് ഉറപ്പായി. ബി എം എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമുള്‍പ്പെടെ നൂറിലേറെ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും. ബന്ദിന് ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ അനുകൂലമായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments