എയർ ഇന്ത്യ സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ചു . ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് സൗദിയിലെ പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ ഏതെല്ലാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവ്വീസുകൾ ഉണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവ്വീസ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.