മനുഷ്യ ദൈവങ്ങളെ പോലും തോല്പിക്കുന്ന പ്രഭാവലയത്തിൽ വെറും സാധാരണയിൽ സാധാരണക്കാരനായ മോൺസൺ അത്യുന്നതത്തിൽ എത്തിയതിനെ എത്ര കണ്ട് പ്രകീർത്തിച്ചാലും മതിവരില്ല. മോൺസൺന്റെ IQ അഥവാ ഇൻറലിജന്റ് ക്വാഷ്യന്റ് അളക്കാൻ ഒരു അളവ് കോലിനും ആവില്ലെന്നത് പച്ച പരമാർത്ഥമാണ്. ഈ തട്ടിപ്പുകൾ എല്ലാം അസാധാരണമായ കലയുടെ ഉത്തുംഗ ഭാവത്തെയാണ് വെളിവാക്കുന്നത്.