പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു പാലാ നഗരമധ്യത്തിലാണ് യുവാവ് യുവതിയുടെ കഴുത്തറുത്തു കൊന്നത്. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയേ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കംതലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് കൊല്ലപ്പെട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പാലാ സെന്റ് തോമസ് ക്യാംപസിനുള്ളിൽ ആണ് സംഭവം. പ്രേമനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതിന്നാണ് പോലീസ് പറയുന്നത്.