എയർ ആംബുലൻസ് തകർന്ന് വീണ് നാലു പേർ മരിച്ചു. അബുദബിയിലാണ് സംഭവം.
മരിച്ചത് രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ്.
യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അൽ ഹോലി, ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാശിദി എന്നിവരാണ് മരിച്ച പൈലറ്റുമാർ, ഡോ .ശാഹിദ് ഗുലാം, ജോയൽ മിന്റോ എന്നിവരാണ് മരിച്ച മെഡിക്കൽ ടീമംഗങ്ങൾ. പോലീസ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.