28.1 C
Kollam
Tuesday, March 24, 2026
HomeMost Viewedചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി

ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി

ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കില്ല. ദേശീയ വാർത്താ ഏജൻസിയാണ് കഴിഞ്ഞ ആഴ്ച നടന്ന സംഭവം പുറത്ത് വിട്ടത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.അതിര്‍ത്തികള്‍ ഔദ്യോഗികമായി വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ലൈന്‍ ഓഫ് ആക്ച്ചല്‍ (എല്‍.എ.സി) നെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുസൈന്യവും മുഖാമുഖം കണ്ടുമുട്ടുമ്പോള്‍ സ്ഥിതികൾ നിയന്ത്രിക്കുന്നത് നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ചാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments