27.5 C
Kollam
Sunday, July 3, 2022
HomeMost Viewedജലനിരപ്പുയർന്ന് ഇടുക്കി ഡാo ; ജില്ലയിൽ ബ്ലൂ അലർട്ട്‌

ജലനിരപ്പുയർന്ന് ഇടുക്കി ഡാo ; ജില്ലയിൽ ബ്ലൂ അലർട്ട്‌

- Advertisement -

ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നതോടെ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിചിരിക്കുകയാണ്. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 അടിയാണ് ബ്ലൂ അലർട്ട് ലെവൽ. പരമാവധി 2403 അടിയാണ്‌ ഡാമിന്റെ സംഭരണ പരിധി .പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു. എന്നാൽ ആശങ്ക വേണ്ടെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. ജലനിരപ്പ്‌ 2396 അടിയായാല മാത്രമാണ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിക്കുക. റെഡ്‌ അലർട്ടിന്‌ 2397 അിയാകണം. പരമാവധി ശേഷിയായ 2403 അടിയായാൽ മാത്രമെ ഷട്ടറുകൾ ഉയർത്തുകയുള്ളൂ. നിലവിൽ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ മഴയില്ല. എന്നാൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ കനത്തമഴക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments