25.8 C
Kollam
Monday, December 23, 2024
HomeMost Viewedഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു ; ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ പുറത്തേയ്ക്ക്

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു ; ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ പുറത്തേയ്ക്ക്

അതിതീവ്രമഴയില്‍ വെള്ളപാച്ചിൽ ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. കമ്മീഷന്‍ ചെയ്ത ശേഷം ഇത് നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നു സൈറണുകള്‍ മുഴക്കിയശേഷം 11 മണിയ്ക്ക് ഡാം തുറക്കുകയായിരുന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത് . തുടര്‍ന്ന് അല്‍പ്പസമയത്തിന് ശേഷം 12 മണിയോടെ രണ്ടാമത്തെ ഷട്ടറും തുറന്നു. മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത് 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത് . തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായിരുന്നു . 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകായായിരുന്നു
മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമര്‍ദസാധ്യതയും കണക്കിലെത്ത് ചെറുതോണിയില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ദുരന്തനിവാരണ വിഭാഗം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments