ചക്രവാതചുഴി തമിഴ്നാട് തീരത്ത് രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തമിഴ്നാടിന്റെ തെക്കേ അറ്റമായ കോമോരിന് മുകളിൽ സ്ഥിതി ചെയ്യുന്നുവെന്നാണ് വിവരം.
ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ ഒരു ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുകയാണ്. ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഒക്ടോബർ 25 വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണകേന്ദ്രം അറിയിച്ചു.