25.1 C
Kollam
Sunday, December 22, 2024
HomeMost Viewedമുംബൈയില്‍ 64 നില കെട്ടിടത്തില്‍ തീപിടുത്തം ; ഒരാൾ മരണപ്പെട്ടു

മുംബൈയില്‍ 64 നില കെട്ടിടത്തില്‍ തീപിടുത്തം ; ഒരാൾ മരണപ്പെട്ടു

മുംബൈയിലെ പരേലിലെ 64 നില കെട്ടിടത്തില്‍ തീപിടുത്തം ഒരാള്‍ മരണപ്പെട്ടു. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19-ാം നിലയിലാണ് തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ബില്‍ഡിംഗില്‍ നിന്ന് താഴേക്ക് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments