26.9 C
Kollam
Monday, January 13, 2025
HomeMost Viewedകിഴക്കന്‍ മേഖലയില്‍ കനത്ത മഴ ; ആറുകളും തോടുകളും കരകവിഞ്ഞു

കിഴക്കന്‍ മേഖലയില്‍ കനത്ത മഴ ; ആറുകളും തോടുകളും കരകവിഞ്ഞു

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇടുക്കിയുടെ വിവിധ മേഖലകളിലും ഇടിയോടു കൂടിയ ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി. കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. വണ്ടന്‍പതാല്‍ മേഖലയില്‍ കനത്ത മഴയില്‍ തോട് കര കവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. അപകടത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് വീണ്ടും ശക്തമായ മഴയും കാറ്റും തുടങ്ങിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments