മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയപ്പോൾ അച്ഛൻ ബിൽ ഗേറ്റ്‌സ് ജെനിഫറിന് സമ്മാനമായി നൽകിയ എസ്റ്റേറ്റിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ 300 പേരാണ് പങ്കെടുത്തത്. ചിത്രങ്ങൾ കാണാം: