26.4 C
Kollam
Wednesday, February 11, 2026
HomeMost Viewedചക്രവാതചുഴി ; കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതചുഴി ; കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടി മിന്നലൊടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത് .

- Advertisment -

Most Popular

- Advertisement -

Recent Comments