ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ ശനിയാഴ്ച്ച പമ്പയിൽ വച്ച് ഉന്നതതല യോഗം ചേരും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ ,കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് യോഗം.
