29.8 C
Kollam
Wednesday, January 15, 2025
HomeNewsപരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം നരക തുല്യമാകുന്നു

പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം നരക തുല്യമാകുന്നു

പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് അഖില കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍

വീശുവല, കോരുവല, നീട്ടുവല, ചൂണ്ട, ചീനവല തുടങ്ങിയവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതം ഇന്ന് വളരെ കഷ്ട്ടപ്പടിലാണ്.  ഇവരെ സംരക്ഷിക്കാന്‍ മാറിവരുന്ന ഒരു സര്‍ക്കാരും നടപടി സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

പ്രധാനമായും കായലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍.

കടലില്‍ ട്രോളിംങ്ങ് നിലവില്‍ വരുന്നതോടെ വേലിയേററ് സമയത്ത് കടലില്‍ നിന്നും അഴിമുഖം വഴി മത്സ്യം കായലിലേക്ക് കയറുന്നത് സ്വാഭാവികമാണ്.

ഈ സാഹചര്യത്തിൽ ഇൻബോർഡ്, ഔട്ട് ബോർഡ് വള്ളങ്ങൾ ഉപയോഗിച്ച് കായലില്‍ നിന്നും മത്സ്യം പിടിച്ചെടുക്കുന്നതു പരമ്പരാഗത മല്സ്യതോഴിലളികളെ സാരമായി ബാധിക്കുന്നതായി അവര്‍ പറയുന്നു.

നിരോധിത വലകളായ   ടങ്കീസ്, അടക്കം കൊല്ലി,വൈശാലി, തുടങ്ങിയവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും പ്രതികൂലമായി ബാധിക്കുന്നു.

കുറ്റിവലകളും മറ്റൊരു പ്രതിബന്ധമായി മാറിയിട്ടുണ്ട്.

കായലില്‍ മത്സ്യ സമ്പത്ത് കുറയുന്നതാണ് പരമ്പരാഗത മത്സ്യതൊഴിലാളികളെ പ്രധാനമായും സാരമായി ബാധിക്കുന്നത്.

സാധാരണ ഉള്‍നാടന്‍ പ്രദേശങ്ങളില്‍  മത്സ്യസമ്പത്ത് വര്‍ധിക്കുന്നത് കടലില്‍ നിന്നും വേലിയേററ സമയത്ത് മത്സ്യങ്ങള്‍ കയറുന്നത് കൊണ്ടാണ്.  ഇത് ചില പ്രത്യേക സീസനുകളിലാണ്‌ സംഭവിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു

കടലില്‍ നിന്നും കായലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന സമയത്ത്  പ്രവേശന കവാടത്ത് വെച്ചുള്ള മത്സ്യബന്ധനം കായലില്‍ മത്സ്യ സമ്പത്ത് കുറയാന്‍ പ്രധാന കാരണമായി തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു

ഫിഷരീസ് വകുപ്പ് ഇതിനെതിരെ കര്‍ശന നടപടി സ്വീകരിചിട്ടുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കി കാണുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments