26.8 C
Kollam
Monday, December 23, 2024
HomeNewsപുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ട്

  1. സര്‍പ്പദോഷമകറ്റി സര്‍വ്വൈശ്വര്യം പ്രധാനം ചെയ്യാന്‍ പുള്ളുവന്‍ പാട്ടിനു കഴിയുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.സര്‍പ്പങ്ങളെ പ്രീതിപ്പെടുത്താന്‍ പുള്ളുവൻമാർ വാദ്യോപകരണത്തിൽ  പ്രത്യേക ഈണത്തില്‍ ശ്രുതിയിട്ടു നീട്ടി ചൊല്ലുന്നു. ഭക്തര്‍ പേരും നാളും പറഞ്ഞു പുള്ളുവരെക്കൊണ്ടു് പാട്ട് പാടിക്കുന്നു.

സര്‍പ്പദോഷം അകലുന്നതോടെ സര്‍വ്വ ഐശ്വരൈങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. സന്താനലബ്ധി ഉറപ്പുവരുത്തുന്നതിന് സര്‍പ്പ പ്രീതി ഉപകരിക്കുമെന്ന് വിശ്വസിച്ചു പോരുന്നു.

പുള്ളുവന്‍പാട്ട് ക്ഷേത്രങ്ങളിൽ ഒരു ആചാര അനുഷ്ഠാനമാണ്.

കാവുകളുടെ എണ്ണം കുറഞ്ഞതോടെ പുള്ളുവൻപാട്ടിന്റെ പ്രസക്തിയും കുറഞ്ഞ് വരുകയാണ്.ഉള്ള കാവുകളെ സംരക്ഷിച്ചു സര്‍പ്പാരധനയ്ക്ക് പ്രാധാന്യം നല്‍കി പുള്ളുവന്‍ പാട്ടിനെ പരിപോഷിപ്പിക്കണമെന്നാണ് പുള്ളുവൻ മാരുടെ ആവശ്യം.

പുള്ളുവന്‍ പാട്ട് നമ്മുടെ സംസ്കാരത്തിന്റെയും സംസ്കൃതിയുടെയും ഒരു ഭാഗമാണ്. അതിനെ വിസ്മൃതിയിലാകാൻ അനുവദിക്കരുത് . ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ നാഗാരാധന ചൈതന്യവത്താക്കാൻ പുള്ളുവന്‍ പാട്ടിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് പ്രധാന പങ്കു വഹിക്കാനാകും.

- Advertisment -

Most Popular

- Advertisement -

Recent Comments