26.2 C
Kollam
Sunday, November 24, 2024
HomeNewsഓട്ടന്‍തുള്ളലിനെ ജനകീയമാക്കുക

ഓട്ടന്‍തുള്ളലിനെ ജനകീയമാക്കുക

ഓട്ടന്‍തുള്ളലിനെ സംരക്ഷിച്ച് ജനകീയമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ഭാഷാ കവികള്‍ക്ക് ഓട്ടന്‍തുള്ളലിലെ വരികള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ് ആവശ്യം ശക്തമായത്.

കുഞ്ച്ന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ വായിക്കാത്ത ഒരു മലയാളിയ്ക്കും ഒരു കവിയാകാന്‍ കഴിയില്ല എന്ന ചൊല്ലും ഉദാഹരണമായി നില്‍ക്കുന്നു.  തുള്ളല്‍ ഇന്ന്ഒരു  ക്ഷേത്രകലയില്‍ ഒതുങ്ങി നില്ക്കുകയാണ്.

സ്കൂള്‍ തലങ്ങളിലെ പുസ്തകങ്ങളില്‍ ഇടം തേടുന്നുണ്ടെങ്കിലും ആവിഷ്ക്കാരം ഇല്ലാത്തതിനാല്‍ അതു ജനകീയമാക്കാനും കഴിയുന്നില്ല.

കലോത്സവങ്ങളില്‍ മാത്രം ഒന്നു പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ ഓട്ടന്‍തുള്ളല്‍ എന്ന പ്രസ്ഥാനം വിസ്മൃതിയിലകുകയാണ്.

തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞതാവ് കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണ്.

18 – നൂറ്റാണ്ടിലെ പ്രമുഖ മലയാള ഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയ കൃതികൾ എല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യ വിമര്‍ശനങ്ങളാണ്.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍ക്കൂത്ത് എന്ന ക്ഷേത്ര കലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ക്ക് എന്തോ കയ്യബദ്ധം പറ്റിയപ്പോള്‍ പരിഹാസപ്രിയനായ ചാക്ക്യാര്‍ അരങ്ങത്തു വെച്ച് തന്നെ കലശലായി പരിഹസിച്ചു ശകരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിനു കാരണമായതെന്നു ഒരു കഥയുണ്ട്.  പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്ക്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രേ ഓട്ടന്‍ തുള്ളല്‍!

നമ്പ്യാര്‍ ഭാഷാ നൈപുണ്യം കൊണ്ട് അനുഗ്രഹീതനായിരുന്നു. വാക്കുകള്‍ നമ്പ്യാരുടെ നാവില്‍ നൃത്തം ചെയ്യുകയായിരുന്നു എന്നും പറയപ്പെടുന്നു.

 

- Advertisment -

Most Popular

- Advertisement -

Recent Comments