കേരളത്തില്‍ ആറുമാസം വരെ മാങ്ങാ സീസണാണ്. ഇത് കഴിഞ്ഞാല്‍ മാങ്ങ ലഭിക്കണന്മെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. തംബോരി,മൂവാണ്ടന്‍, നാടന്‍, തുടങ്ങിയ മാങ്ങകളുടെ സീസണ്‍ കാലം ആറുമാസം വരെ ആണ്. ഈ സമയത്ത് ഇവ കേരളത്തില്‍ മൊത്തത്തില്‍ സുലഭമായി ലഭിക്കും.പിന്നെ തുടര്‍ന്ന് ഇവ കിട്ടാന്‍ പ്രയാസമാണ്.എന്നാല്‍ ആറു മാസത്തിനു ശേഷം സീസണ്‍ കഴിയുമ്പോള്‍ മാങ്ങാ ലഭിക്കണമെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും.
കരുനഗപ്പള്ളിക്കാര്‍ മാങ്ങാ പ്രിയർ ആയതിനാല്‍ ഏതുസമയവും മാങ്ങയ്ക്ക്ഡിമാന്‍ഡാണുള്ളത്.
ഇക്കാരണത്താല്‍, തമിഴ്നാട്ടിലെ കമ്പം, സേലം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കച്ചവടക്കാര്‍ പോയി മാങ്ങാ വാങ്ങി വരും. ഒരു ദിവസം പോലും മുടക്കമില്ലാതെ അത് വില്‍പ്പനയ്ക്ക് വെയ്ക്കും. ഈ സമയത്ത് നീലം,സപ്പോർട്ട, തുടങ്ങിയ മാങ്ങകളാണ് ലഭിക്കുന്നത്.
മാങ്ങ വാങ്ങാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു.
മനം നിറയെ മാങ്ങാ കണ്ടു, മാങ്ങാ വാങ്ങാന്‍, കരുനാഗപ്പള്ളി വഴിയോരക്കച്ചവടക്കാരെ കണ്ടാല്‍ മതി.സീസണ്‍ അല്ലാത്ത സമയത്തും കരുനാഗപ്പളിയില്‍ മാങ്ങാ സീസണാണ്