കച്ചവട കൂപ്പ് നിർത്തൽ ചെയ്തതോടെ ജില്ലയിൽ സാമില്ലുകൾ പ്രതിസന്ധി നേരിടുന്നു.1980 ന് ശേഷമാണ് ഈ സ്ഥിതി വിശേഷങ്ങളുണ്ടായതെന്ന് സാമിൽ ഉടമകൾ പറയുന്നു.ജോലിക്കാരുടെ ക്ഷാമവും റെഡിമെയ്ഡ് ഉത്പന്നങ്ങളും വിപണിയിലെത്തിയതാണ് ഇത്രയും ക്ഷാമമുണ്ടാകാൻ കാരണം.
‘ഇപ്പോൾ പ്ലാന്റേഷനുകളിൽ നിന്നും ലഭിക്കുന്ന റബ്ബർ തടികളും സ്വകാര്യ വ്യ ക്തികൾ വിൽക്കുന്ന മരങ്ങളുമാണ് സാമി ല്ലിൽ ലഭിക്കുന്നത്. അല്ലാതെ, സർക്കാർ നൽകുന്ന മറ്റൊരിനം തടിയും ലഭിക്കുന്നില്ല.പുതതയി കെട്ടിടം വെയ്ക്കുന്നവരിൽ കൂടുതൽ പേർക്കും പഴയ തടി ഉത്പന്നങ്ങൾ മിതമായ വിലയിൽ ലഭിക്കുമെന്നതിനാൽ,അതിനെയാണ് ആശ്രയിച്ചു കാണുന്നത്. അതാകുമ്പോൾ ഉരുപ്പടികൾക്കായി തടി പ്രത്യേകം മുറിച്ചു വാങ്ങേണ്ടതുമില്ല. സാധാരണക്കാരിൽ ഏറെയും പേർ ഇപ്പോൾ അങ്ങനെയാണ് ചെയ്തു വരുന്നത്.
ജില്ലയിൽ സാമി ല്ലുകൾ കൊണ്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങൾ നിരവധിയാണ്. അവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമുണ്ടാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സാമിൽ ഉടമകൾ ആവശ്യപ്പെടുന്നു.ഇതേ പ്രതിന്ധിയാണ് റബ്ബർതടി അധിഷ്ഠിത വ്യവസായവും നേരിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു ‘