24.6 C
Kollam
Thursday, February 6, 2025
HomeNewsതങ്കശ്ശേരി അങ്കണവാടി ശോചനീയാവസ്ഥയിൽ

തങ്കശ്ശേരി അങ്കണവാടി ശോചനീയാവസ്ഥയിൽ

തങ്കശ്ശേരി കോട്ടപ്പുറം അങ്കണവാടി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരു നടപടിയും ഇല്ല. വളരെ പരിതാപകരമായ അവസ്ഥയിലാണ് അങ്കണവാടി പ്രവർത്തിച്ചു വരുന്നത് സ്വന്തമായ ഒരു കെട്ടിടമാണ് ശാശ്വത പരിഹാരത്തിനുള്ള ഏക മാർഗ്ഗം.ഈ കാലയളവിൽ അങ്കണവാടി രണ്ട് ചായ്പ്പുകൾ പിന്നിട്ട് മൂന്നാമത്തെ മറ്റൊരു ചായ്പ്പിലാണ് പ്രവർത്തിച്ചു വരുന്നത്.സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് അങ്കണവാടി .ഇപ്പോഴുള്ള ചായ്പ്പിന് 2000 രൂപയാണ് പ്രതിമാസ വാടക. നിലവിലുള്ള സ്ഥലം പുരാവസ്തു വകുപ്പിന്റെ കീഴിലായതിനാൽ ഇവിടെ മറ്റ് ക്രയവിക്രയങ്ങൾ സാധ്യമല്ല.ഹാർബറിൽ നിന്നും 100 മീറ്റർ അകലെയുള്ള പ്രദേശത്തു മാത്രമേ സ്വന്തമായി ഏത് ആവശ്യത്തിനും സ്ഥലം കണ്ടെത്താവൂ എന്ന വ്യവസ്ഥയുണ്ട്.

എന്നാൽ, അങ്കണവാടിക്ക് സ്ഥലവും കെട്ടിടവും നിർമ്മിക്കാൻ സാമൂഹ്യനീതി വകുപ്പ്  ഫണ്ടു് അനുവദിച്ചിട്ട് വർഷങ്ങൾ ആയിട്ടും, അത് ഫലപ്രദമാക്കാൻ ആകുന്നില്ല.

ചില സ്വകാര്യ വ്യക്തികൾ സ്ഥലം കൊടുക്കാൻ തയ്യാറാണെങ്കിലും സ്ഥലത്തിന്റെ പട്ടയം സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെടുന്നതിനാൽ അതിന്റെ പകർപ്പ് നൽകാൻ ഇവർ തയ്യാറല്ല .കാരണം, അത് നൽകിയാൽ  കാലതാമസം ഉണ്ടാകും എന്ന സാങ്കേതികത്വമാണ്.കൂടാതെ, സർക്കാർ ഫണ്ട് ലഭിക്കാനുള്ള കാലതാമസവും. പരിസരത്ത് സെന്റിന് 10 ലക്ഷം രൂപാ മതിപ്പ് വിലയുള്ളപ്പോൾ 6 ലക്ഷത്തിന് സ്ഥലം നൽകാൻ പലരും തയ്യാറാണ്.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് ഒന്നും കഴിഞ്ഞില്ലെങ്കിലും പര്യാപ്തമായ ഒരു കെട്ടിടം കണ്ടെത്തി  നൽകണമെന്നാണ് അങ്കണവാടി ജീവനക്കാരുടെ ആവശ്യം.എന്നാൽ,പ്രതിമാസം പതിനായിരം രൂപയിൽ കുറഞ്ഞ വാടകയുള്ള ഒരു കെട്ടിടവും ഈ ഭാഗത്തില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
അതിന് പരിഹാരമായി അങ്കണവാടി ജീവനക്കാർ പറയുന്നത്, ഹാർബറിൽ ഒഴിഞ്ഞുകിടക്കുന്ന മുറിയോ അല്ലെങ്കിൽ ടൂറിസം പ്രമോഷന്റെ പുറംപോക്ക് സ്ഥലമോ തരപ്പെടുത്തി നൽകണമെന്നാണ്. ടൂറിസം പ്രമോഷന്റെ പുറംപോക്ക് സ്ഥലം നൽകാൻ കോർപ്പറേഷൻ തയ്യാറുമല്ല. 20 ഓളം കുട്ടികൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ ഇപ്പോൾ 10 ന് താഴെ കുട്ടികളാണുള്ളത്.ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏതു സമയവും ചായ്പ് നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.

സ്ഥലം MLA യും മന്ത്രി J. മേഴ്സിക്കുട്ടിയമ്മയും വിചാരിച്ചാൽ ഇതിന് നിസ്സാരമായി പരിഹാരം കാണാമെന്നാണ് അങ്കണവാടി ജീവനക്കാർ പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments