24.7 C
Kollam
Friday, November 22, 2024
HomeNewsചവറ ബസ്‌സ്റ്റാന്റിന് തീരാശാപം

ചവറ ബസ്‌സ്റ്റാന്റിന് തീരാശാപം

ചവറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ചവറ ബസ്‌ സ്റ്റാന്റ് അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്നു. ഒരു അടിസ്ഥാന സൗകാര്യവുമില്ലാതെയാണ് ബസ്‌ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്.അധികൃതരുടെ അനാസ്ഥയില്‍ പൊതുവേ പ്രതിഷേധം ഉയരുകയാണ്.

ബസ്‌ സ്റ്റാന്‍ഡിന് പൊതുവേ തീരാശാപമാണുള്ളത്. നീണ്ട വര്‍ഷങ്ങളായിട്ടും ബസ്‌ സ്സ്റ്റാന്‍ടിന്റെ ശോചനീയാവസ്ഥക്കു  ഗ്രാമപഞ്ചായത് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല.

പൊതുവേ സ്ഥലപരിമിതിയുള്ള ബസ്‌ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍കൂടാതെ ഒരു ഭാഗത്ത് ഓട്ടോറിക്ഷകളും പാര്‍ക്ക് ചെയ്യുന്നു. ഈ സ്റ്റാന്‍ഡില്‍ KSRTC  ബസുകള്‍ കയറാറില്ല. പകരം ബസ്‌ സ്റ്റാന്ടിനു മുന്നിലെ റോഡിലാണ് ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

സ്റ്റാന്റിലെ കാത്തിരുപ്പ് കേന്ദ്രത്തിന്റെ സ്ഥിതി വളരെ പരിതാപകരമാണ്.യാത്രകാര്‍ക്ക് അതില്‍ കയറി  നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരിക്കാന്‍  സംവിധാനമില്ലെന്നുള്ളതാണ് എടുത്തു പറയത്തക്ക പ്രത്യേകത.  സ്റ്റാന്റിനകം മാലിന്യങ്ങള്‍ കൊണ്ട് തീര്‍ത്തും വൃത്തിഹീനമാണ്. ശുചിമുറിയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അത്രക്കും വൃത്തിഹീനമായി കിടക്കുകയാണ്. മൂക്ക് പൊത്താതെ സമീപം നില്ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ശുചിമുറിയില്‍ വെള്ളമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യം നിർവ്വഹിക്കാനുമാകുന്നില്ല.

യാത്രക്കാര്‍ക്ക് പുറമേ,  ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വകാര്യ ബസ്‌ ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ആണ്. വാക്കുകള്‍ക്കു അധീതമായി ശുചിമുറി വൃത്തിഹീനമായി കിടക്കുകയാണ്.

കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചുവരുകള്‍ എല്ലാം പോസ്റ്ററുകള്‍ കൊണ്ട് വികൃതമായിരുക്കുന്നു. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ബസ്‌, ഓട്ടോ റിക്ഷ തൊഴിലാളികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

സ്റ്റാന്റിലെ റോഡ്‌ഭാഗങ്ങള്‍ ടാറിംഗ് ഇളകി കുണ്ടും കുഴിയും ആയതിനാല്‍ ബസ്സുകള്‍ക്ക് പാര്‍ക്കു ചെയാനും കഴിയാത്ത അവസ്ഥയാണുള്ളത്. മഴയായാല്‍ കുഴികളില്‍ വെള്ളം  നിറയുന്നതിനാല്‍ ബസ്‌ നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കഴിയുന്നില്ല.  ചിലപ്പോള്‍ കുഴികളില്‍ വീണു അപകടം സംഭവിക്കുന്നതും സാധാരണമാണ്.

സ്റ്റാന്റിലെ ഹൈമാസ്റ്റ്‌ലൈറ്റിന്റെ ചില ലൈറ്റുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രിയായാല്‍ മതിയായ പ്രകാശവും ലഭിക്കുന്നില്ല.  ഹൈമാസ്റ്റ് ലൈറ്റു സ്ഥാപിച്ചിരിക്കുന്ന റൌണ്ട് ഭാഗത്ത്‌ പോച്ചയും മറ്റു ചെടികളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.

ഇതൊക്കെ കാണിക്കുന്നത് ചവറ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സ്റ്റാന്റിനോടുള്ള  തികഞ്ഞ അവഗണനയും അനാസ്ഥയുമാണെന്നു യാത്രക്കാരും മറ്റുള്ളവരും ഒന്നടങ്കം ആരോപിക്കുന്നു.

 

- Advertisment -

Most Popular

- Advertisement -

Recent Comments