മുൻ കൊല്ലം ജില്ലാ കളക്ടർ ബി.മോഹനന്റെ വേർപാട് കൊല്ലത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടമാണ്. അനിതരസാധാരണ കഴിവുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 2014ൽ കൊല്ലം ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ അദ്ദേഹത്തെ ACV സമന്വയം പ്രോഗ്രാമിനു വേണ്ടി കൊല്ലം കളക്ടറേറ്റിൽ
ആഫീസ് സമയത്ത് പ്രത്യേകമായി ഒരു പരിപാടി ഞാൻ തയ്യാറാക്കിയിരുന്നു. ടെലികാസ്റ്റ് ചെയ്ത ആ പ്രോഗ്രാം ഈ അവസരത്തിൽ ഗ്രൂപ്പിലെ അംഗങ്ങൾക്കായി സമർപ്പിക്കുന്നു. ഇത് ഒരുപക്ഷേ അപൂർവ്വങ്ങളിൽ അപൂർവ്വം ആകാം. കൂടാതെ, ഓൺലൈൻ ന്യൂസ് ചാനലായ സമന്വയത്തിലും പരിപാടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്