കൊല്ലത്തെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ആഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി വരാഘോഷങ്ങളുടെയും സ്വച്ഛ് സര്‍വേക്ഷന്‍ കാമ്പയിനിന്റെയും ഭാഗമായി ടി.എം. വര്‍ഗീസ് സ്മാരക ഹാളില്‍ കൊല്ലം കോര്‍പ്പറേഷനും ശുചിത്വ മിഷനും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്കുവേണ്ടി സംഘടിപ്പിച്ച സമ്പൂര്‍ണ്ണ ശുചീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുചിത്വ മികവിന്റെ പട്ടികയില്‍ രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളിലൊന്നായി കൊല്ലത്തെ മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി – മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ. രാജേന്ദ്രന്‍ അധ്യക്ഷനായി. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന്‍ ജോസഫ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.