25.8 C
Kollam
Monday, December 23, 2024
HomeNewsആത്മസംതൃപ്തിയുടെ സ്പർശം

ആത്മസംതൃപ്തിയുടെ സ്പർശം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നൈജീരിയയിലെ മലയാളികളുടെ കൈത്താങ്ങ്. കേരളസമാജം നൈജീരിയ സമാഹരിച്ച 41 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സമാജം അധ്യക്ഷന്‍ ജോസഫ് ആന്റണി, ജനറല്‍ സെക്രട്ടറി ഷീജു പ്രഭാകരന്‍, ട്രഷറര്‍ ഉമേഷ് ഉദയഭാനു തുടങ്ങിയവരും  ഭാരവാഹികളായ അനന്തശിവറാം, ശാന്തി ശിവറാം എന്നിവരും പങ്കെടുത്തു.

പ്രളയദുരന്തമുണ്ടായ നാളുകളിലും തുടര്‍ദിവസങ്ങളിലും കേരള സമാജം നൈജീരിയ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ സഹായം എന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓണാഘോഷ പരിപാടികള്‍ അടക്കമുള്ളവ റദ്ദാക്കിക്കൊണ്ടാണ് ഈ തുക സ്വരൂപിക്കാന്‍ കഴിഞ്ഞതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ജോലിക്കും മറ്റുമായി നൈജീരിയയില്‍ എത്തിയ ഒരുകൂട്ടം മലയാളികള്‍ ചേര്‍ന്ന് 2001ല്‍ ആരംഭിച്ച മലയാളി കൂട്ടായ്മയാണ് കേരള സമാജം നൈജീരിയ എന്ന് അധ്യക്ഷന്‍ ജോസഫ് ആന്റണി പറഞ്ഞു. മലയാളികളുടെ കലാകായിക സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കിയാണ് സമാജം പ്രവര്‍ത്തിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഷീജു പ്രഭാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ വച്ച് മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ കുടുംബാംഗങ്ങള്‍ക്ക് 11 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ കഴിഞ്ഞതും ജോലിയില്‍ പ്രതിസന്ധി അനുഭവിച്ച ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായം നല്‍കാന്‍ കഴിഞ്ഞതുമൊക്കെ സമാജത്തിന്റെ നല്ല നേട്ടങ്ങളുടെ പട്ടികയിലുണ്ടെന്ന് ട്രഷറര്‍ ഉമേഷ് ഉദയഭാനു പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments