26.2 C
Kollam
Friday, November 15, 2024
HomeNewsഒടുവില്‍ യൂസഫലി മാപ്പ് നൽകി, അറസ്റ്റിലായ മലയാളി ജയിൽ മോചിതനായി

ഒടുവില്‍ യൂസഫലി മാപ്പ് നൽകി, അറസ്റ്റിലായ മലയാളി ജയിൽ മോചിതനായി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിക്കെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയിൽ മോചിതനാക്കി. സോഷ്യൽ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനാക്കാനുള്ള നടപടി ലുലു ഗ്രൂപ്പ് സ്വീകരിച്ചത്. ലുലു ഗ്രൂപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് പൊലീസ് കേസ് പിൻവലിച്ചത്.

സൗദിയിലെ അൽഖോബാറിൽ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് ലുലു ഗ്രൂപ്പിന്റെ ലീഗൽ ടീം പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി ആരംഭിക്കുകയായിരുന്നു. പിന്നീട് ഇയാൾ സോഷ്യൽ മീഡിയയിൽ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു.

‘മോശം വാക്കുകൾ യൂസഫലിയെ കുറിച്ച് ഫേസ്ബുക്കിൽ ഉപയോഗിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയി. ഈശ്വരനെ വിചാരിച്ച് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് എനിക്ക് മാപ്പുതരണം. ഇപ്പോ ഇവിടുത്തെ സർക്കാർ നിയമമനുസരിച്ച് എനിക്ക് ഡിപോർട്ടേഷൻ ആണ്. അതിൽ നിന്നും എന്നെ രക്ഷിക്കണമെന്നു ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ നല്ല മനസ്സുകൊണ്ട് ഇതിൽ നിന്നും ഞാൻ രക്ഷപ്പെടുന്നു. അങ്ങേയ്ക്കു ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകട്ടേ’- മലയാളി യുവാവ് ഫേസ്ബുക്കിൽ കുറിച്ചു. വ്യക്തിഹത്യ നടത്തിയാൽ വൻ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബർ നിയമപ്രകാരം ശിക്ഷ.

- Advertisment -

Most Popular

- Advertisement -

Recent Comments