കേന്ദ്രത്തെ വെല്ലുവിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഗതാഗത നിയമത്തിന്റെ പേരിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കേരളത്തിലെ ജനതയെ കൊള്ളയടിക്കുന്ന പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി.
കൂടിയ പിഴ ഉൾക്കൊള്ളിച്ചു കേരളത്തിൽ നേരത്തെ കേന്ദ്രം ഇറക്കിയ വിജ്ഞാപനം തിരുത്താനാണ് സർക്കാർ നടപടി തുടങ്ങിയത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ്, നിയമ വകുപ്പിന്‍റെ ഉപദേശം തേടും. തുടർന്ന് വിജ്ഞാപനം തിരുത്തി പുതിയത് പുറപ്പെടുവിക്കും. ഓണാവധി കഴിഞ്ഞയുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.
ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ പിഴ മാത്രമേ വാഹന നിയമ ലംഘനങ്ങൾക്ക് ഈടാക്കൂ. അതേസമയം, കേന്ദ്ര നിയമ ഭേദഗതി വരുന്നതിന് മുമ്പുള്ളതിനെക്കാൾ അൽപ്പംകൂടി ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. എങ്കിലും വൻ കൊള്ള ഉണ്ടാവില്ല. ഓണാവധിക്ക് ശേഷം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങും.