25.1 C
Kollam
Tuesday, October 8, 2024
HomeNewsസ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ ശബരിമലയില്‍ നടന്ന സംഘര്‍ഷം ബിജെപി കേന്ദ്ര നേതൃത്വം സ്പോണ്‍സര്‍ ചെയതതോ?

സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ ശബരിമലയില്‍ നടന്ന സംഘര്‍ഷം ബിജെപി കേന്ദ്ര നേതൃത്വം സ്പോണ്‍സര്‍ ചെയതതോ?

ശബരിമല സമരനായകന്‍ കെ.സുരേന്ദ്രന്‍ ഗിമ്മിക്കുകളും വത്സന്‍ തില്ലങ്കരിയെ പോലുള്ളവരുടെ അഴിഞ്ഞാട്ടവും ഇതിന്‍റെ പേരില്‍ ആളിപടര്‍ന്ന ശബരിമല സംഘര്‍ഷവും ബിജെപി കേന്ദ്ര നേതൃത്വം സ്പോണ്‍സര്‍ ചെയ്തതോ.. ? അതെ എന്നു കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ.. സിപിഎം ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനും അതു വഴി വോട്ടു ബാങ്കുകളുടെ എണ്ണം കൂട്ടാനും ബിജെപി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ശബരിമലയില്‍ നടന്ന സംഘര്‍ഷം. 542 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 3632 പേര്‍ അറസ്റ്റിലായ ശബരിമല സമരം ശരിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു.

ലോകസഭാ ഇലക്ഷനില്‍ സിപിഎമ്മിനെ വെട്ടാനുള്ള ഒരു ആയുധമായി അവര്‍ ശബരിമല വിഷയത്തെ ഉൗതി പെരുപ്പിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പോലും പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശന ഉന്നയിച്ച് അദ്ദേഹത്തിന്‍റെ മുനയൊടിക്കാന്‍ കേന്ദ്ര നിര്‍ദേശം ബിജെപി സംസ്ഥാന ഘടകത്തിന് കിട്ടിയെന്നു വേണം ഇതിലൂടെ കണക്കാക്കാന്‍.
ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല സമരം കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശത്തില്‍ നടന്നതാണെന്ന സത്യം ഗൗഡ തുറന്നടിച്ചത്. ശബരിമല വിഷയം ആളിപടര്‍ത്തി വോട്ട് ഭിന്നിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും അവിടെ വിജയിച്ചത് ചെന്നിത്തല നേതൃത്വം നല്‍കിയ യുഡിഎഫ് ആയിരുന്നു. വീണതാകട്ടെ എല്‍ഡിഎഫും .. ഇപ്പോഴിതാ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ നിയമം കൊണ്ടുവരാനൊരുങ്ങുന്നതായും സദാനന്ദ ഗൗഡ പറയുന്നു.
ബിജെപി ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്തത്രേ…. ഈ വിഷയത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനായില്ലെങ്കിലും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യതയെന്നും സദാനന്ദ ഗൗഡ പറയുന്നു. മാത്രമല്ല പാലായിലെ ഹിന്ദുക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ടു ചെയ്യണമെന്നും ഫലത്തില്‍ സദാനന്ദഗൗഡ പറഞ്ഞു നിര്‍ത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments