26.8 C
Kollam
Monday, December 23, 2024
HomeNewsകൊല്ലം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ മദ്യ ലഹരിയില്‍

കൊല്ലം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ മദ്യ ലഹരിയില്‍

സംസ്‌കാരത്തിന്റെ പൂര്‍ണരൂപമെന്ന് അവകാശപ്പെടുന്ന കൊച്ചു കേരളത്തിലെ തെക്കന്‍ ജില്ലകളിലൊന്നായ കൊല്ലം നഗരത്തില്‍ മദ്യപിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. സോഷ്യല്‍ ഡ്രിങ്കിങ്ങിന് ബിയറും വൈനുമൊക്കെ കഴിക്കുന്ന പെണ്‍കുട്ടികള്‍ തന്നെ ഒറ്റയ്ക്ക് കുടിക്കുമ്പോള്‍ ഹോട്ട് ഡ്രിങ്കുകള്‍ ആണ് ഇവിടെ തിരഞ്ഞെടുക്കുന്നത്.

നഗരത്തിലെ മുന്തിയ ഇനം ഹോട്ടലുകളില്‍ മുതിര്‍ന്ന പൗരന്‍മാരോടൊപ്പം ഇരുന്നാണ് ഇവര്‍ മദ്യപിക്കുന്നതെന്നാണ് സമന്വയത്തിന്‍റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കൂടുതലും പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന 20 തികയാത്ത പെണ്‍കുട്ടികളാണെന്നാണ് യഥാര്‍ത്ഥ വസ്തുത.

മദ്യലഹരിയില്‍ പരസ്യമായി ചുംബിക്കുകയും കാമകേളികള്‍ക്കു മുതിരുകയും ചെയ്ത കാമുകീകാമുകന്‍മാരാണ് ഇവരില്‍ ഏറിയ പങ്കും. വായാടിത്തവും ശൃംഗാരതല്‍പരതയുമുള്ളവരാണ് രാത്രി കാലങ്ങളില്‍ മുന്തിയ ഇനം ഹോട്ടലുകളില്‍ മദ്യപിക്കാനെയെത്തുന്ന പെണ്‍കുട്ടികളില്‍ ഏറിയ പങ്കും . സ്വകാര്യ റൂമുകളില്‍ ഇരുന്ന് മദ്യപിക്കുകയും ചുംബനം കൈമാറുകയും കാമകേളികളില്‍ ഏര്‍പ്പെടുന്നതും ഇവിടെ ഒരു നിത്യസംഭവമാണ്.10 വര്‍ഷത്തിനിടക്ക് നാലിരട്ടിയാണ് പെണ്‍കുട്ടികളില്‍ മദ്യപാനത്തിന്‍റെ വര്‍ധന ഉണ്ടായിരിക്കുന്നത്.

അതു മാത്രമല്ല മദ്യപിക്കുന്പോളും മറ്റും റൂമില്‍ ആരുടെയും ശല്യം ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ നല്ലൊരു തുക ടിപ്പായും കൊടുക്കാറുണ്ടത്രെ . ഇരട്ടിയോളം മദ്യമാണ് ഇവര്‍ ഒരൊറ്റത്തവണകൊണ്ട് അകത്താക്കുന്നത്. തുടക്കത്തില്‍ പാശ്ചാത്യശൈലിയുടെ ആരാധകരായും പിന്നീട് സ്വന്തം സത്വം ഇത്തരത്തിലാണെന്നും വരുത്തി തീര്‍ക്കാനുള്ള ത്വരയാണ് പെണ്‍കുട്ടികളെ മദ്യം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

കാള്‍സ് ബെര്‍ഗ് ,ടുബര്‍ഗ് എന്നീ ബിയറുകളില്‍ തുടങ്ങി ജാക്ക് ഡാനിയല്‍സ് വരെ നീളുന്നു പെണ്‍കുട്ടികളുടെ മദ്യപാനം. കൊല്ലം നഗരത്തില്‍ മുന്തിയ ഇനം ഹോട്ടലുകളില്‍രാത്രി കാലങ്ങളില്‍ ആഡംബര കാറുകളില്‍ എലീറ്റ് ക്ലാസ് മെന്പേഴ്സ് ആയുള്ള പെണ്‍കുട്ടികളൊടൊപ്പം മിഡില്‍ ക്ലാസ് മെന്പര്‍ ആയിട്ടുള്ള പെണ്‍കുട്ടികളും എത്താറുണ്ടെന്നാണ് സമന്വയത്തിന്‍റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments