25.6 C
Kollam
Wednesday, January 21, 2026
HomeNewsഹിന്ദി പഠിക്കുന്നതുകൊണ്ട് ഗുണമുണ്ട്; കേന്ദ്രധനമന്ത്രിയെ 'മാന്തി' വി ടി ബല്‍റാം

ഹിന്ദി പഠിക്കുന്നതുകൊണ്ട് ഗുണമുണ്ട്; കേന്ദ്രധനമന്ത്രിയെ ‘മാന്തി’ വി ടി ബല്‍റാം

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദി ഭാഷാ വിവാദവുമായി എത്തിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഹിന്ദി ഭാഷാ വാദം ഉയര്‍ത്തിയതെന്ന് ആരോപണവുമുണ്ട്.

ഏതായാലും രണ്ടു വിവാദങ്ങളെയും കോര്‍ത്തിണക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍ റാം എംഎല്‍എ. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്ക് ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണ് പറയുന്നത്. വിത്തെടുത്ത് കുത്തി തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് ബല്‍റാം ചോദിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments