26.9 C
Kollam
Saturday, April 5, 2025
HomeNews'ഈ സമ്മാനം മോദിക്കുള്ളതാണ്, നിങ്ങള്‍ നരകത്തില്‍ കിടന്ന് മരിക്കാന്‍ തയ്യാറായിക്കോളൂ'

‘ഈ സമ്മാനം മോദിക്കുള്ളതാണ്, നിങ്ങള്‍ നരകത്തില്‍ കിടന്ന് മരിക്കാന്‍ തയ്യാറായിക്കോളൂ’

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിയുമായി പാക് പോപ് ഗായിക . സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയത്. പാകിസ്ഥാന്‍ പോപ് ഗായിക റാബി പീര്‍സാദയുടെ ഉടമസ്ഥതയിലുള്ള ലാഹോറിലെ ബ്യൂട്ടി സലൂണില്‍ വച്ച് പെരുമ്പാമ്പുകളുമായുള്ള വീഡിയോയിലാണ് താരം മോദിക്കെതിരെ ഭീഷണി മുഴക്കിയത്. നരേന്ദ്രമോദിക്ക് പെരുമ്പാമ്പുകളെ പ്രത്യേക സമ്മാനമായി അയക്കുമെന്നും നരകത്തില്‍ പോയി മരിക്കാന്‍ തയാറാകൂ എന്നുമാണ് റാബി വീഡിയോയില്‍ പറഞ്ഞത്.ലൈസന്‍സ് പുതുക്കല്‍: ജനദ്രോഹം തുടരുന്നു

”കാശ്മീരി സ്ത്രീയായ ഞാന്‍ ഈ പാമ്പുകളെ ഇന്ത്യയിലേക്കെത്തിക്കാന്‍ തയ്യാറായിരിക്കുന്നു. ഈ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. കാശ്മീരികളെ പരിഗണിക്കാത്ത നിങ്ങള്‍ക്കായാണ് ഇവയെ തയ്യാറാക്കിയിരികുന്നത്. അതുകൊണ്ട് നരകത്തില്‍ കിടന്ന് മരിക്കാന്‍ തയ്യാറായിക്കോളൂ. എന്റെ കൂട്ടുകാര്‍ അവിടെ നിങ്ങളെ ഭക്ഷണമാക്കും” -റാബി യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments