ജോസ് വിഭാഗത്തിന്റെ കൂക്കുവിളിയില്‍ അസ്വസ്ഥനായി പി.ജെ. ജോസഫ് ഇടഞ്ഞെങ്കിലും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ജോസഫ് തീരുമാനിച്ചു. പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തില്‍ യു.ഡി.എഫ് നേതൃയോഗത്തിലാണ് പിജെ ജോസഫ് ഇക്കാര്യം അറിയിച്ചത്.
ഭരണങ്ങാനം ഓശാന മൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , ബെന്നി ബഹനാന്‍ , കെ.സി.ജോസഫ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ജോസ് കെ മാണി ,മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.തര്‍ക്കങ്ങള്‍ മാറ്റിവച്ച് യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തുന്നതിന് പി.ജെ.ജോസഫും ജോസ് കെ മാണിയും ഒന്നിച്ച് പ്രചാരണത്തിനിറങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.ജെ.ജോസഫിനെയും ഉള്‍പ്പെടുത്തി അവസാന ഘട്ട പ്രചാരണത്തിന് യോഗം രൂപം നല്‍കി. പി.ജെ.ജോസഫ് നിര്‍ദ്ദേശിച്ചാല്‍ ഇനി പ്രചാരണത്തിനിറങ്ങുമെന്നാണ് ജോസഫ് വിഭാഗം നേതാവ് അറിയിച്ചത്. യു.ഡിഎഫ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നെന്ന പേരു ദോഷം ഒഴിവാക്കാനുള്ള ശ്രമമായിരിക്കും നടത്തുക.