25.2 C
Kollam
Tuesday, March 11, 2025
HomeNewsജയരാജന്‍ ബി.ജെ.പിയിലേക്കെന്ന പ്രചരണത്തിന് പിന്നില്‍ പച്ചപ്പട, നിലപാട് ഗ്രൂപ്പുകള്‍

ജയരാജന്‍ ബി.ജെ.പിയിലേക്കെന്ന പ്രചരണത്തിന് പിന്നില്‍ പച്ചപ്പട, നിലപാട് ഗ്രൂപ്പുകള്‍

പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലീസ് കണ്ടെത്തി. പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് അതെന്നും പൊലീസ് .ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടര്‍ന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലെ വ്യാജ പ്രചരണം തള്ളി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.

പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങള്‍ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

- Advertisment -

Most Popular

- Advertisement -

Recent Comments