25.8 C
Kollam
Monday, December 23, 2024
HomeNewsഅടിച്ചു കണ്ണ് പൊട്ടിക്കും നാറി ';ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പികെ ശശി; വീഡിയോ വൈറല്‍

അടിച്ചു കണ്ണ് പൊട്ടിക്കും നാറി ‘;ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പികെ ശശി; വീഡിയോ വൈറല്‍

അമിതവേഗത്തില്‍ ചീറിപാഞ്ഞു പോയ ടിപ്പര്‍ ലോറി ഡ്രൈവറോട് ദേഷ്യപെടുന്ന പികെ ശശി എംഎല്‍എ യുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.ശനിയാഴ്ച വൈകിട്ട് ചെര്‍പ്പുളശ്ശേരി മാങ്ങാട്ടാണ് സംഭവം.

പി കെ ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് ‘അടിച്ചു കണ്ണ് പൊട്ടിക്കും നാറിയെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സംഭവം കണ്ടുനിന്ന ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് പ്രകോപനത്തിനു കാരണമെന്ന് കരുതുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തി. തെറ്റ് പറ്റിയതിന് എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്നാണ് ഇഖ്ബാലിന്റെ വാദം.

 

- Advertisment -

Most Popular

- Advertisement -

Recent Comments