25.2 C
Kollam
Wednesday, August 27, 2025
HomeNewsതമിഴര്‍ നന്ദിയില്ലാത്തവര്‍; മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

തമിഴര്‍ നന്ദിയില്ലാത്തവര്‍; മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

തമിഴര്‍ നന്ദിയില്ലാത്തവരാണെന്നാണ് മുന്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ .ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കില്‍, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്- പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രാധാകൃഷ്ണന്റെ വാക്കുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ബി.ജെ.പി നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍.

- Advertisment -

Most Popular

- Advertisement -

Recent Comments