24.6 C
Kollam
Tuesday, July 22, 2025
HomeNews'തീര്‍ച്ചയായും ഇതു തേങ്ങാ കൊല തന്നെ ' അമിത് ഷായുടെ ഹിന്ദി വാദത്തെ കളിയാക്കി അനിതാ...

‘തീര്‍ച്ചയായും ഇതു തേങ്ങാ കൊല തന്നെ ‘ അമിത് ഷായുടെ ഹിന്ദി വാദത്തെ കളിയാക്കി അനിതാ നായര്‍

ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ…ഹിന്ദി ഇമ്പോസിഷനെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള പരിഹാസം എന്നായിരുന്നു അനിതാ നായരുടെ ട്വീറ്റ്. ഹിന്ദി വാദത്തെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളാണ് അനിതാ നായര്‍ ട്വീറ്റ് ചെയ്തത്.

വാട്‌സ്ആപ്പിലൂടെ കിട്ടിയ വീഡിയോ ആണിതെന്നും ചിരിയോടെ ദിവസം തുടങ്ങാമെന്നും അനിതാ നായര്‍ ട്വിറ്ററില്‍ കുറിച്ചു.

തെങ്ങിന്റേയും തേങ്ങയുടേയും വിവിധ ഉപയോഗങ്ങള്‍ വിശദീകരിക്കുന്നതാണ് അതിനോടൊപ്പം ട്വീറ്റ് ചെയ്ത വീഡിയോ. അതില്‍ ഹിന്ദിയിലും മലയാളത്തിലും കൊടുത്ത വിവരണങ്ങളും ഉണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments