26.2 C
Kollam
Tuesday, March 19, 2024
HomeNewsഈസ്റ്റേണ്‍ കമ്പനി വില്‍പ്പനയ്ക്ക് ; മീരാന്‍ കുടുംബം ഓഹരികള്‍ വില്‍ക്കുന്നു; മക്കോര്‍മിക്കും കൈവിടുന്നു ; കൈവിടുന്നത്...

ഈസ്റ്റേണ്‍ കമ്പനി വില്‍പ്പനയ്ക്ക് ; മീരാന്‍ കുടുംബം ഓഹരികള്‍ വില്‍ക്കുന്നു; മക്കോര്‍മിക്കും കൈവിടുന്നു ; കൈവിടുന്നത് 2000 കോടിയിലേറെ കറി കൂട്ടുകളുടെ മൂല്യമുള്ള കമ്പനി ; ഒരാഴ്ചക്കുള്ളില്‍ വില്‍പ്പനക്കുള്ള ഔദ്യോഗിക നടപടികളിലേക്ക് കടക്കും

- Advertisement -

കറികൂട്ടുകളുടെ രാജാവ് ഈസ്റ്റേണ്‍ കമ്പനി വില്‍ക്കാനൊരുങ്ങി മീരാന്‍ കുടുംബം . എക്ണോമിക്സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കമ്പനിയുടെ 74% ഷെയര്‍ ആണ് മീരാന്‍ കുടുംബത്തിനുള്ളത് ഇത് വില്‍ക്കാനാണ് കുടുംബത്തിന്റെ നീക്കം. ഇതിനു പുറമെ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോര്‍മിക് ആന്റ് കോയ്ക്കു 26% ഓഹരി വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഒമ്പതുവര്‍ഷത്തെ ഓഹരിയാണ് വില്‍ക്കാനൊരുങ്ങുന്നത്.

1,800- 2000 കോടിവരെയാണ് ഈസ്റ്റേണ്‍ കറിക്കൂട്ടുകളുടെ മൂല്യം. അവന്‍ഡസ് കാപ്പിറ്റല്‍ എന്ന അഡൈ്വടൈസിങ് പ്രമോട്ടര്‍മാരാണ് ഓഹരി വാങ്ങാന്‍ പറ്റിയ ആളെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. നിലവിലെ പ്രമോട്ടര്‍മാര്‍ മുഴുവന്‍ ഓഹരികളും വില്‍ക്കുമോ അതോ ചെറിയ ഷെയര്‍ നിലനിര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല.

1989ലാണ് എം.ഇ മീരാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ആരംഭിച്ചത്. മസാലകള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അച്ചാറുകള്‍, അരിയുല്പന്നങ്ങള്‍ എന്നിവ ഈ ബ്രാന്റില്‍ പുറത്തിറക്കിയിരുന്നു. എം.ഇ മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഇപ്പോള്‍ കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments