കൊല്ലം കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ; കര്‍ശനമായ നടപടികളുമായി മുന്നോട്ട്

115

കൊല്ലം കളക്ടര്‍ ബി.അബ്ദുള്‍ നാസറിന്റെ നേതൃത്വത്തില്‍ ദേശീയ പാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കല്ലുകള്‍ അലൈമന്റ് പ്രകാരമാണോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പുന: പരിശോധന നടന്നു. പരിശോധനയില്‍ ദേശീയ പാത വികസനത്തിന് തടസ്സം നില്‍ക്കുന്ന നിര്‍മ്മാണങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. അലൈമന്റില്‍ സ്ഥാപിച്ച കല്ലുകളുടെ സ്ഥിതിവിവര പരിശോധന നടത്തവെയാണ് അനധികൃത ഇറക്കുകള്‍ സ്വയം നീക്കം നീക്കം ചെയ്യാത്ത പക്ഷം നിയമനടപടി സ്വീകരിക്കാന്‍ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സര്‍വെ നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥാപിച്ച കല്ലുകള്‍ക്ക് സ്ഥാനവ്യത്യാസമോ വ്യതിയാനമോ സംഭവിച്ചോ എന്നാണ് മുഖ്യമായും പരിശോധിച്ചത്. കല്ലുകളുടെ സ്ഥാനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മുന്‍പ് നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങളും ഇറക്കുകളും നീക്കം ചെയ്യുന്ന നടപടികള്‍ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. കളക്ടറുടെ നിര്‍ദേശത്തില്‍ രണ്ട് തഹസില്‍ദാര്‍മാരാണ് ചുമതല വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here