എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അത്; ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പുള്ള ദിവസത്തേതാണ് ഈ വീഡിയോകള്‍; എനിക്ക് പറയാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ അവര്‍ എന്നെ തല്ലി; റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും ചേര്‍ന്ന് മരുമകളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന വീഡിയോ പുറത്ത്

321

മരുമകളെയും പിഞ്ചു കുഞ്ഞുങ്ങളേയും ഭര്‍ത്തൃകുടുംബം ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് . ഹൈദരാബാദിലാണ സംഭവം . ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി

നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്.
സി.സി ടിവി ദൃശ്യങ്ങള്‍ റാവുവിന്റെ മരുമകള്‍ എം.സിന്ധു ശര്‍മ്മയുടെ കുടുംബമാണ് പുറത്തുവിട്ടത്.
സംഭവത്തില്‍ പൊലീസ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്.

വീട്ടില്‍ നടക്കുന്ന ഒരു തര്‍ക്കത്തിനിടയില്‍ റാവുവിന്റെ മകന്‍ വസിഷ്ട ഭാര്യ സിന്ധുവിനെ മര്‍ദ്ദിക്കുന്നതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. സിന്ധുവിനെ പിടിച്ചുവലിച്ച് തറയിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

ഈ തര്‍ക്കത്തിനിടയില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അമ്മയെ രക്ഷിക്കാന്‍ തീവ്രമായി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ അമ്മയുടെ രക്ഷക്കെത്തിയ കുഞ്ഞിനേയും ഇവര്‍ മര്‍ദ്ദിക്കുന്നുണ്ട്. മര്‍ദ്ദനത്തിനിടെ അമ്മയെ രക്ഷിക്കാനെത്തിയ കുഞ്ഞുങ്ങളെ ദൂരേക്ക് വലിച്ചെറിയുകയും മര്‍ദ്ദനം തുടരുന്നതുമാണ് വീഡിയോയില്‍ ഉടനീളം.

LEAVE A REPLY

Please enter your comment!
Please enter your name here