ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീമിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം.അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ നിയമനം.
കേരള, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടങ്ങളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം.
കേരള, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് & ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയാണ് നിയമിച്ചത്. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ താഹില്‍രമാനി നല്‍കിയ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായി വിനീത് കോത്താരിയുടെ നിയമനം.