25 C
Kollam
Monday, July 21, 2025
HomeNewsസിദ്ദിഖ് മദ്യപിച്ച വീഡിയോ പുറത്ത് ; മദ്യപിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു; ദുബായില്‍ മദ്യപിച്ചതാരെന്ന് മറുചോദ്യം...

സിദ്ദിഖ് മദ്യപിച്ച വീഡിയോ പുറത്ത് ; മദ്യപിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു; ദുബായില്‍ മദ്യപിച്ചതാരെന്ന് മറുചോദ്യം ചോദിച്ച സോഷ്യല്‍ മീഡിയക്ക് ബിഗ് സല്യൂട്ട്

ദുബായ് സന്ദര്‍ശനത്തിനിടെ താന്‍ മദ്യപിച്ചിട്ടില്ലെന്ന കോഴിക്കോട് ഡി.സിസി അദ്ധ്യക്ഷന്‍ ടി. സിദ്ധിഖിന്റെ വാദം പൊളിയുന്നു. മദ്യപിച്ച് ലക്കു കെട്ട് ഒന്നു നടക്കാന്‍ പോലുമാവാതെ കമഴ്ന്നു വീഴാന്‍ പോവുന്ന സിദ്ദിഖിന്റെ വീഡിയോ ആണ് സമന്വയത്തിന് ലഭിച്ചത്.

ഒരു പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇക്കാ ഹായ് എന്നു പറയുന്നതും നടക്കല്ലേ വീഴും എ്ന്നു പറയുന്നതു വീഡിയോയില്‍ കാണാം. അതേ സമയം താന്‍ മദ്യപിച്ചിട്ടില്ലെന്നു സോഷ്യല്‍ മീഡിയയില്‍ കുപ്രചരണമാണ് നടക്കുന്നതെന്നും ആരോപിച്ച് സിദ്ദിഖ് രംഗത്തുവന്നിരുന്നു. കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ പരാതി കൊടുക്കുമെന്നായിരുന്നു സിദ്ദിഖിന്റെ ഭീഷണി. സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ ; ഈ സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോല്‍ ചിരി തോന്നുന്നു. കഴിഞ്ഞ 20ാം തിയ്യതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു സന്ദര്‍ശനം . മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. ദുഷ്പ്രചരണത്തിനെതിരെ പരാതി നല്‍കും.

- Advertisment -

Most Popular

- Advertisement -

Recent Comments