27 C
Kollam
Wednesday, October 9, 2024
HomeNewsഭാര്യമാര്‍ തമ്മില്‍ വഴക്കുണ്ടോ? ഇല്ലേ? എങ്കില്‍ ബഷീര്‍ ബഷി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സോഷ്യല്‍...

ഭാര്യമാര്‍ തമ്മില്‍ വഴക്കുണ്ടോ? ഇല്ലേ? എങ്കില്‍ ബഷീര്‍ ബഷി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ; ഉണ്ടെങ്കില്‍ എന്താ നിങ്ങള്‍ ചിലവിന് കൊടുക്കുമോ? പോടാ പുല്ലേ നീ ആടിനെ പട്ടിയാക്കുന്നോ എന്ന് മറുചോദ്യം ; എങ്കിലിതാ ഒരു വഴക്കുമില്ല, നാട്ടുകാര്‍ക്ക് എന്താ പ്രശ്നം! രണ്ടു ഭാര്യമാരുള്ള ലോകത്തിലെ ആദ്യ ആളല്ല ഞാന്‍

മോഡല്‍, അവതാരകന്‍, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നനാണ് ബഷീര്‍ ബഷി .

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തി. പ്രശസ്തി മാത്രമല്ല, കനത്ത സൈബര്‍ ആക്രമണം താന്‍ നേരിടുന്നുവെന്നാണ് ബഷീര്‍ ഇപ്പോള്‍ പറയുന്നത്.
ബിഗ് ബോസ് സീസണ്‍ വണ്ണില്‍ എത്തിയതോടെയാണ് ബഷീറിനെ എല്ലാവരും അറിയുന്നത്. അതോടെ താരത്തിന്റെ സ്വകാര്യജീവതത്തില്‍ കൂടി ക്യാമറകണ്ണുകള്‍ ആദ്യം ഒച്ചിഴയുന്നപോലെ പിന്നെ ഇമവെട്ടുന്ന വേഗത്തില്‍ ഇരച്ചു കയറി. ഫാന്‍സ് അധികമായതോടെ ഭാര്യമാര്‍ക്കൊപ്പം ടികിടോക്ക് വീഡിയോകളിലും ബഷീര്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട്
കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെയും താരം ആരാധകരെ കണ്ടെടുത്തു.
രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു എപ്പിസോഡുകളില്‍ നിറഞ്ഞു നിന്നത് . കൂടുതല്‍ കളര്‍ ആക്കിയാലോ എന്നായി പിന്നീട് ജുവാവിന്റെ ആലോചന. എന്നാല്‍

രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ് പ്രേക്ഷകര്‍ക്ക് പ്രശ്‌നം. ഇത് പലര്‍ക്കും അതിശയമാണ്. ബഷീര്‍ ഇതെങ്ങനെ മാനേജ് ചെയ്യുന്നടെ എന്ന് കൂട്ടുകാരില്‍ നിന്ന ഒരാള്‍ ചോദിച്ചു. അവിടെ തുടങ്ങി പ്രശ്‌നങ്ങള്‍. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇത് തന്നെ ചോദിച്ചു.

ബഷീറും രണ്ടാം ഭാര്യയും അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ആദ്യ ചോദ്യം വന്നത്. പിന്നീട് ഭാര്യമാര്‍ തമ്മില്‍ വഴക്കുണ്ടോ? എന്നായി സോഷ്യല്‍ മീഡിയ. ഇല്ലെന്ന് ബഷീര്‍ പറഞ്ഞു. ഇല്ലേ? എങ്കില്‍ ബഷീര്‍ ബഷി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം എന്നായി സോഷ്യല്‍ മീഡിയ. ഉണ്ടെങ്കില്‍ എന്താ നിങ്ങള്‍ ചിലവിന് കൊടുക്കുമോ എന്നു ബഷീറും. അപ്പോള്‍ പിന്നെ മറുചോദ്യവും വന്നു ,പോടാ പുല്ലേ നീ ആടിനെ പട്ടിയാക്കുന്നോ ? അപ്പോള്‍ ബഷീര്‍ ഒന്നു തണുത്ത് അടിവയറ്റില്‍ മഞ്ഞു വീഴുന്ന പോലെ ഒരു ഫീലിങ്. ഒരുവഴക്കുമില്ലേ? ബഷീറിക്കാ കള്ളം പറയുന്നുവെന്ന് ഒരു വിരുതന്‍ അപ്പോള്‍ കമന്റി … എങ്കിലിതാ ഒരു വഴക്കുമില്ല, നാട്ടുകാര്‍ക്ക് എന്താ പ്രശ്നം! രണ്ടു ഭാര്യമാരുള്ള ലോകത്തിലെ ആദ്യ ആളല്ല ഞാന്‍ എന്നു ബഷീറും. എന്നിട്ടൊരു പറച്ചിലും അള്ളാ! എജ്ജാതീ ആള്‍ക്കാരാ ഇവര്‍ക്കെന്താ ബല്ല സെലിബ്രിറ്റി സിന്‍ഡ്രോമും ബാധിച്ചോ…

- Advertisment -

Most Popular

- Advertisement -

Recent Comments