വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമായി. ഇക്കാര്യം ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്താണ് പുറത്തുവിട്ടത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്ക്കെതിരെ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്ന സൂചന റാവത്ത് നല്‍കിയത്. പിന്നില്‍ പാകിസ്ഥാന്റെ ശക്തമായ പിന്തുണയുണ്ടെന്ന വിവരവും മറച്ചു വെച്ചില്ല. അങ്ങനെ എങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല വേണമെങ്കില്‍ പാകിസ്ഥാന്‍ തന്നെ നിഷ്പ്രഭമാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
അതിസമര്‍ത്ഥരായ സൈനികര്‍ക്ക് ഇതിനായി പരിശീലനം നല്‍കി വരികയാണെന്നും അദ്ദേഹത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു . അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ബാലകോട്ടിനെ അവര്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ബാലകോട്ടിലെ അവരുടെ കേന്ദ്രങ്ങള്‍ നമ്മള്‍ ആക്രമണത്തില്‍ നശിപ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും അവിടം സജീവമാക്കിയിരിക്കുന്നു. അഞ്ഞൂറോളം നുഴഞ്ഞുകയറ്റക്കാരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് കയറാന്‍ കാത്തിരിക്കുന്നത്.
തീവ്രവാദികളെ നമ്മുടെ പ്രദേശത്തേക്ക് തള്ളിവിടുന്നതിന് വേണ്ടി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്നു. വെടിനിര്‍ത്തല്‍ ലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. നമ്മുടെ സൈനികര്‍ക്ക് സ്വയം പ്രതിരോധിക്കാനും ആക്രമിക്കാനും അറിയാം. ഞങ്ങള്‍ ജാഗ്രതയിലാണ്. പരമാവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഉറപ്പാക്കും.- റാവത്ത് പറഞ്ഞു.
അചഞ്ചലമായ മനക്കരുത്തുളള സൈനികരെ വെച്ച് എതിര്‍പാളയത്തിലെ സൂക്ഷ്മലക്ഷ്യത്തിലേയ്ക്ക് മിന്നലാക്രമണം നടത്തുന്നതാണ് സര്‍ജിക്കല്‍ സട്രൈക്ക് . ഇന്ത്യ ഇത് ഒരു തവണ പാകിസ്ഥാനെതിരെ പ്രയോഗിച്ചിരുന്നു.
