കുറുവടിയുമായി വേച്ചുവേച്ച് എത്തിയ കെമ്പി അമ്മ പരീക്ഷ എഴുതി . ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയം.വയനാട്ടിലാണ് സംഭവം. സാക്ഷരത മിഷന്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ പങ്കെടുക്കുകയും ആദ്യ ഘട്ടവും രണ്ടാം ഘട്ടവും പരീക്ഷയുമെഴുതിയാണ് കെമ്പി അമ്മ പരീക്ഷ പാസായത്. മാനന്തവാടിയിലെ പടച്ചിക്കുന്ന കോളനി നിവാസി ആണ്് കെമ്പി അമ്മ. പരീക്ഷ എഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. ഇതോടെ
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ കേരളത്തില്‍ നടത്തിയ സാക്ഷരതാ പരീക്ഷയില്‍ വയനാട്ടിലെ ആദിവാസികളില്‍ പരീക്ഷയെഴുതി പാസായവരുടെ എണ്ണം 2,993 പേര്‍. സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്കില്‍ വലിയ മുന്നേറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 98.9 ശതമാനം പേരും വിജയിച്ച പരീക്ഷയില്‍ ഭൂരിഭാഗവും വനിതകളാണ്. 812 പേര്‍ വിജയിച്ച കല്‍പ്പറ്റ ബ്ലോക്കാണ് മുന്നില്‍.
100 മാര്‍ക്കിലായിരുന്നു പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. പ്രധാനമായും 30 മാര്‍ക്കിന് വായന, 40മാര്‍ക്കിന് എഴുത്തപരീക്ഷ, 30 മാര്‍ക്കിന് കണക്ക് എന്നിങ്ങനെയാണ് പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. . 30 മാര്‍ക്കായിരുന്നു പരീക്ഷാര്‍ത്ഥികള്‍ക്ക് ജയിക്കാന്‍ വേണ്ടത്.