28 C
Kollam
Wednesday, November 25, 2020
Home News പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; അഞ്ചില്‍ നാലിടത്തും ജുവാക്കള്‍ ; യൂത്തന്‍മാരെ...

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; അഞ്ചില്‍ നാലിടത്തും ജുവാക്കള്‍ ; യൂത്തന്‍മാരെ കൊണ്ട് മണ്ഡലം പിടിക്കാന്‍ ലക്ഷ്യം; അഞ്ചു പേരും നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം ; കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍ അരൂരില്‍ മനു സി പുളിക്കന്‍ ; വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്ത്; എറുണാകുളത്ത് അഡ്വ: മനു റോയ് മഞ്ചേശ്വരം എം സിപിഎം ജില്ലാകമ്മറ്റി അംഗം എസ് ശങ്കര്‍ റോയി

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി സി.പി.ഐ.എം.സ്ഥാനാര്‍ഥി പട്ടിക പുറത്ത്. അഞ്ചിടങ്ങളില്‍ നാലിലും യുവാക്കളാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. അഞ്ചു പേരും നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവര്‍ ജനവിധി തേടും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഏറ്റവും ശ്രദ്ദേയം. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃപാഠവവും ഗുണം ചെയ്യുമെന്ന് കണ്ടാണ് വി.കെ പ്രശാന്തിനെ മത്സര രംഗത്തിറക്കുന്നത്.

കോന്നിയില്‍ ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാറര്‍ മത്സരിക്കും.

അരൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് അരൂര്‍.

എറണാകുളത്ത് ഇടതു സ്വതന്ത്രനായി യുവ യുവ അഭിഭാഷകന്‍ മനു റോയ് മത്സരിക്കും. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ആലോചനകളാണ് മനു റോയി എന്ന പേരിലേക്ക് എത്തിയത്.

എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മനു റോയി മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേര്‍സ് യൂണിയന്‍ അംഗവുമാണ്.

Previous articleരാഷ്ട്രീയത്തില്‍ വൈരാഗ്യമുണ്ടോ? എന്നും കാണുന്നവര്‍ നിയമസഭയിലും അങ്ങു പാര്‍ലമെന്റിലും സഭ പങ്കിടുന്നവര്‍ ; പക്ഷെ ഞങ്ങള്‍ പരസ്പരം പൊട്ടിത്തെറിക്കും ; അത് ജനങ്ങള്‍ കേള്‍ക്കും ; ആശയ പ്രത്യയ ശാസ്ത്രങ്ങളുടെ വ്യത്യാസം മാത്രം അല്ലാതെ രണ്ടും ഒന്നാണെന്ന് കാണുന്നവര്‍ ; രാഷ്ട്രീയമെന്ന ഫ്രറ്റേര്‍ണിറ്റിയില്‍ തലയെയുപ്പോടെ വിരാജിക്കുന്നവര്‍ ; പക്ഷെ ഒന്നുമറിയാത്ത ബാബ രാംദേവും പറയുന്നു ; മോദിയും ഷായും മുന്‍വൈരാഗ്യത്തോടെ പെരുമാറിയിരുന്നെങ്കില്‍ സോണിയയും രാഹുലും ഇന്ന് ഇന്ത്യയില്‍ കാണില്ലെന്ന് ….
Next articleയുഡിഎഫിന് പണി കൊടുത്ത് കോടിയേരി ; യുവത്വം നിറച്ചാണ് സ്ഥാനാര്‍ത്ഥികള്‍ ; വെള്ളപാള്ളി പറഞ്ഞതിനോട് അനുഭാവം പുലര്‍ത്തുന്നു; ഈഴവരുടെ വോട്ട് കോന്നിയില്‍ മറിയുമോ? സാമുദായിക സമവാക്യങ്ങള്‍ വെട്ടി പൊളിച്ച് സിപിഎം ; രംഗത്തിറക്കിയത് യുവ രക്തങ്ങളെ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി

Recent Comments

%d bloggers like this: